ദുബായ്: യുഎഇയില്‍ ഇന്ധനവിലയില്‍ കുറവ്. മെയ് മാസത്തെ അപേക്ഷിച്ച് 21 ഫില്‍സിന്‍റെ വ്യത്യാസമാണ് ജൂണിലെ പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.
സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 95 ഫില്‍സാണ് ജൂണിലെ വില. മെയില്‍ ഇത് 3 ദിർഹം 16 ഫില്‍സായിരുന്നു.
സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 84 ഫില്‍സാണ് ജൂണിലെ വില. മെയില്‍ ഇത് 3 ദിർഹം 05 ഫില്‍സായിരുന്നു.
ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 76 ഫില്‍സാണ് ജൂണിലെ വില. മെയില്‍ ഇത് 2 ദിർഹം 97 ഫില്‍സായിരുന്നു.
ഡീസല്‍ ലിറ്ററിന് 2 ദിർഹം 68 ഫില്‍സാണ് ജൂണിലെ നിരക്ക്. മെയില്‍ ഇത് 3 ദിർഹം 03 ഫില്‍സായിരുന്നു. 35 ഫില്‍സിന്‍റെ കുറവാണ് ഡീസല്‍വിലയിലുണ്ടായിരിക്കുന്നത്.