ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മാള്‍ ഓഫ് ദ എമിറേറ്റ്സില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥന്‍മാരില്ലാതെയാണ് സന്ദർശനം. എന്നാല്‍ മറ്റ് ഉദ്യോഗസ്ഥരെ വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറായ ഖാലിദ് ബിന്‍ താനിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.