ഷാർജയില്‍ വാഹനാപകടം, സ്വദേശി ദമ്പതികള്‍ മരിച്ചു

ഷാർജയില്‍ വാഹനാപകടം, സ്വദേശി ദമ്പതികള്‍ മരിച്ചു

ഷാ‍ർജ:ഷാ‍ർജയിലുണ്ടായ വാഹനാപകടത്തില്‍ സ്വദേശി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായ പരുക്കുണ്ട്. ഇവർ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാ‍ർജ ഖോർഫക്കാനിലാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ വാട്ടർ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെളളിയാഴ്ച അപകടവിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 35 വയസുളള പുരുഷനും 27 വയസുളള സ്ത്രീയുമാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി അല്‍ ദൈദ് സെമിത്തേരിയില്‍ സംസ്കരിച്ചു. അപകടത്തിന്‍റെ കാരണമറിയാന്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.