അവധിയെത്തുന്നു,ഷെന്‍ഗന്‍ വിസയ്ക്ക് ആവശ്യക്കാരേറി

അവധിയെത്തുന്നു,ഷെന്‍ഗന്‍ വിസയ്ക്ക് ആവശ്യക്കാരേറി

ദുബായ്:വേനല്‍ അവധിയും പെരുന്നാള്‍ അവധിയും ഒരുമിച്ചെത്തുന്നതോടെ ഷെന്‍ഗന്‍ വിസയ്ക്ക് ആവശ്യക്കാരേറുന്നതായി റിപ്പോർട്ട്. ഒറ്റ വിസയെടുത്താല്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദർശിക്കാമെന്നതാണ് ഷെന്‍ഗന്‍ വിസയുടെ ആകർഷണം. ദുബായില്‍ നിന്നും ഷെന്‍ഗന്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഷെന്‍ഗന്‍ വിസ നടപടികള്‍ക്കായി കൂടതല്‍ സമയദൈർഘ്യം പല ഏജന്‍സികളും നല്‍കിയിട്ടുണ്ടെങ്കിലും ഇതെല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്തുകഴി‍ഞ്ഞു. 400 ദി​ർ​ഹം അ​ധി​ക​മാ​യി ന​ൽ​കി താ​മ​സ​ക്കാ​ർ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന പ്രീ​മി​യം വി​സ സേ​വ​ന​ങ്ങ​ൾ​പോ​ലും ഇ​നി ല​ഭ്യ​മ​ല്ല.

5,000 ദി​ർ​ഹ​മോ അ​തി​ന്​ മു​ക​ളി​ലോ ശ​മ്പ​ളം ഉ​ള്ള​വ​ർ​ക്കാ​ണ്​ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ജനുവരി, ഫെബ്രവരി മാസങ്ങളില്‍ വിസയ്ക്ക് അപേക്ഷ നല്‍കിയവർക്കാണ് ഇപ്പോള്‍ അനുവദിച്ചുനല്‍കിയിട്ടുളളത്. വിസ ലഭിച്ചാല്‍ ആറുമാസത്തിനുളളില്‍ ആ രാജ്യത്ത് പ്രവേശിച്ചാല്‍ മതി. അതുകൊണ്ടുതന്നെ പോകാന്‍ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ വിസ നടപടികള്‍ ആരംഭിക്കണമെന്ന് ബന്ധപ്പെട്ടവർ നിർദ്ദേശിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.