ഡോ. വന്ദന ദാസ് കൊലപാതകം: കൃത്യം നടന്ന സമയം പ്രതി ലഹരി ഉപയോ​ഗിച്ചിട്ടില്ല; നിർണായക കണ്ടെത്തലുമായി ഫോറൻസിക്

ഡോ. വന്ദന ദാസ് കൊലപാതകം: കൃത്യം നടന്ന സമയം പ്രതി ലഹരി ഉപയോ​ഗിച്ചിട്ടില്ല; നിർണായക കണ്ടെത്തലുമായി ഫോറൻസിക്

കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. കൃത്യം നടക്കുന്ന സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.

രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരിവസ്തുക്കളോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി.

സന്ദീപിന് കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് നേരത്തേ തന്നെ പരിശോധിച്ച് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. സന്ദീപ് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തേണ്ട തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും മാനസികാരോഗ്യ വിദഗ്ധന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു. 

മെയ് 10 നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായ ഡോ. വന്ദന ദാസ് കൊല്ലപ്പെടുന്നത്. പോലീസ് പരിശോധനക്ക് എത്തിച്ച പ്രതി വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി സ്വദേശിയും സ്‌കൂൾ അധ്യാപകനുമായ സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.