കുവൈറ്റില്‍ ഈദുൽ അദ്‌ഹ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ ഈദുൽ അദ്‌ഹ   അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍  ഈദുൽ അദ്‌ഹ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 6 ദിവസമാണ് ഇത്തവണ അവധി. അറഫ ദിനമായ ജൂണ്‍ 27 മുതല്‍ ജൂലൈ 2 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ജൂലൈ 3 ന് ജോലികള്‍ പുനരാരംഭിക്കും.

യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ അവധി ദിനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അഞ്ച് മുതല്‍ ആറ് ദിവസം വരെ അവധി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.