ദുബായ്:ബസ് യാത്രയ്ക്കിടെ യുഗാണ്ടന്‍ യുവതിയ്ക്ക് സുഖപ്രസവം. ദുബായിലാണ് സംഭവം നടന്നത്. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ബസില്‍ ദുബായില്‍ നിന്ന് അജ്മാനിലേക്ക് പോകുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്രസവവേദന അനുഭവപ്പെടുകയും സുഖപ്രസവം നടക്കുകയും ചെയ്തത്. ഉടനെ തന്നെ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
വനിതാ പ്രതിനിധികളും ഡ്രൈവറും അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ സന്ദർശിച്ചു. സന്ദർശന ചിത്രം ആർടിഎ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.