ദുബായ്:യുഎഇയില്‍ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. യുഎഇ ഒമാന്‍ അതിർത്തിയിലെ അല്‍ ഫയ്യ് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
റിക്ടർ സ്കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ബുധനാഴ്ച രാത്രി 11.30 ഓടെ അനുഭവപ്പെട്ടത്. ഇറാനില്‍ ഭൂചലനമുണ്ടാകുമ്പോള്‍ യുഎഇയില്‍ നേരിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെടാറുണ്ട്. മാർച്ചിൽ ഫുജൈറയിലെ തീരപ്രദേശങ്ങളിൽ 1.9 തീവ്രതയിൽ നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.