സിന്യൂസ്‌ യുഎഇ കോർഡിനേറ്ററിന് യാത്ര അയപ്പ് നൽകി

സിന്യൂസ്‌ യുഎഇ കോർഡിനേറ്ററിന് യാത്ര അയപ്പ് നൽകി

ദുബായ്: സുദീർഘമായ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് തിരികെ പോകുന്ന സിന്യൂസ്‌ യുഎഇ കോർഡിനേറ്റർ ക്യാപ്റ്റൻ തോമസ് ആന്റണിക്ക് സി ന്യൂസ്‌ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വക യാത്ര അയപ്പ് നൽകി.

ദുബായ് ഊദ് മേത്തയിലുള്ള ചിയാങ് ചൈനീസ് റെസ്റ്റോറന്റിൽ വച്ചു നടന്ന ചടങ്ങിൽ, സിന്യൂസ്‌ ചീഫ് എഡിറ്റർ ജോ കാവാലം, സി ന്യൂസ്‌ യു എ ഇ അസിസ്റ്റന്റ് കോർഡിനേറ്റർ സെലിൻ പോൾസൺ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ ക്ഷേമ അജയ്, അഭിലാഷ് തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ബിനി തോമസിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ, സെലിൻ പോൾസൺ സ്വാഗതവും, ജോബ് ജോസഫ് നന്ദി പ്രകാശനവും നടത്തി. ക്യാപ്റ്റൻ തോമസിന്റെ പ്രവർത്തനങ്ങളെയും, സി ന്യൂസിന് അദ്ദേഹം നൽകിയ സംഭാവനകളേയും അനുസ്മരിച്ചു എക്സിക്യൂട്ടീവ് അംഗങ്ങളായ ജെമി സെബാൻ, ടോജോമോൻ ജോസഫ് എന്നിവർ സംസാരിച്ചു.

സി ന്യൂസ്‌ യു എ ഇ കുടുംബത്തിന്റെ ഉപഹാരം പ്രസ്തുത ചടങ്ങിൽ വച്ച് ചീഫ് എഡിറ്റർ ജോ കാവാലം ക്യാപ്റ്റൻ തോമസിന് നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.