അജ്മാൻ: അജ്മാനിൽ 2020 ൽ ആറായിരത്തോളം പുതിയ പെയ്ഡ് പാർക്കിങ് സ്ഥലങ്ങളുണ്ടാക്കിയതായി അജ്മാൻ മുനിസിപ്പാലിറ്റി ആസൂത്രണവകുപ്പ്. വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനും പാർക്കിങ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുകയും ലക്ഷ്യമിട്ടാണിത്.
അൽ നുഐമിയ സ്ട്രീറ്റ്, അൽ സലാം സ്ട്രീറ്റ്, ശൈഖ് സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ് എന്നിവിടങ്ങളിലും എമിറേറ്റിന്റെ പൈതൃക പരിസരങ്ങളിലുമായാണ് പുതിയ പാർക്കിങ് സ്ഥലങ്ങൾ.