ദുബായ്: യുഎഇയില്‍ 90 ദിവസത്തെ സന്ദർശകവിസ പുനസ്ഥാപിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് 90 ദിവസത്തെ വിസ നല്‍കുന്നത് രാജ്യം നിർത്തിയത്. 60 -30 ദിവസത്തേക്കുളള വിസയാണ് ഉണ്ടായിരുന്നത്.
ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി കോള്‍ സെന്‍റർ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1500 ദിർഹം മുതല്‍ 2000 ദിർഹം വരെയാണ് 90 ദിവസത്തെ വിസയുടെ നിരക്ക്. വിസ കാലാവധി നീട്ടാനാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.