ദുബായ്: ബിപോർ ജോയ് ചുഴലിക്കാറ്റിന്‍റെ ബഹിരാകാശ ദൃശ്യങ്ങള്‍ പങ്കുവച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുളള ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങളാണ് പങ്കുവച്ചിട്ടുളളത്. ബിപോർ ജോയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുമെന്ന് രണ്ട് ദിവസം മുന്‍പെ സുല്‍ത്താന്‍ അല്‍ നെയാദി അറിയിച്ചിരുന്നു.
ആറുമാസക്കാലത്തെ ബഹിരാകാശ ദൗത്യത്തിനായാണ് സുല്‍ത്താന്‍ അല്‍ നെയാദി ഐഎസ്എസിലെത്തിയത്. ബഹിരാകാശ നിലയത്തിലെ കാര്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് നെയാദി. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ബിപോർ ജോയിയുടെ ചിത്രവും നെയാദി പങ്കുവച്ചിട്ടുളളത്.