ഷാർജ: ഷാർജ മലീഹ റോഡിലെ ഹോഷി പാലത്തിലേക്കുളള പാത നാളെ മുതല്‍ അടച്ചിടും. വെളളിയാഴ്ച മുതല്‍ ജൂണ്‍ 24 ശനിയാഴ്ച വരെ 9 ദിവസത്തേക്കാണ് അടച്ചിടുക. വാഹനമോടിക്കുന്നവർ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. ബദല്‍ റോഡുകളുടെ മാർഗരേഖ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
