കാട്ടാനകള്‍ക്കൊരു വാസസ്ഥലം; നാലേക്കര്‍ സ്വകാര്യഭൂമി വിലയ്ക്ക് വാങ്ങി പരിസ്ഥിതി സംഘടനകള്‍

കാട്ടാനകള്‍ക്കൊരു വാസസ്ഥലം; നാലേക്കര്‍ സ്വകാര്യഭൂമി വിലയ്ക്ക് വാങ്ങി പരിസ്ഥിതി സംഘടനകള്‍

തിരുവനന്തപുരം: കാട്ടാനകള്‍ക്ക് വാസസ്ഥലം ഒരുക്കാന്‍ പരിസ്ഥിതി സംഘടനകള്‍. ഇതിനായി നാലേക്കര്‍ സ്വകാര്യഭൂമി വിലയ്ക്ക് വാങ്ങി വനം വകുപ്പിന് കൈമാറും. പരിസ്ഥിതി സംഘടനകളായ വോയ്സ് ഓഫ് ഏഷ്യന്‍ എലിഫന്റ്‌സ് സൊസൈറ്റിയും നേച്ചര്‍ മേറ്റ്‌സ് നേച്ചര്‍ ക്ലബ്ബും ചേര്‍ന്നാണ് സ്ഥലം വാങ്ങിയിരിക്കുന്നത്.

നാല്‍പത് ലക്ഷം രൂപ ചിലവിട്ട് വാങ്ങിയ സ്ഥലം നിലമ്പൂര്‍ എലിഫന്റ് റിസര്‍വിന്റെ ഭാഗമാക്കി മാറ്റും. കാട്ടാനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും വസിക്കാന്‍ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് സംഘടനകള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ആനത്താരയുടെ ഭാഗമായിരുന്ന പ്രദേശം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കും.

സ്വകാര്യ ഭൂമിയില്‍ സ്വാഭാവിക വനം എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം ആയിരിക്കും സ്ഥലം ഏറ്റെടുക്കുകയെന്ന് പാലക്കാട് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍ പറഞ്ഞു. കേരള വനം നിയമം 1961 പ്രകാരമാണ് ഭൂമി കൈമാറ്റമെന്ന് വോയ്സ് ഒഫ് ഏഷ്യന്‍ എലിഫന്റ്‌സ് സ്ഥാപകയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സംഗീത അയ്യര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.