ദുബായ്: മകന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മൂന്നാമത്തെ മകനായ മുഹമ്മദിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെയും മക്കളുടെ ചിത്രങ്ങള്‍ ഷെയ്ഖ് ഹംദാന്‍ പങ്കുവച്ചിരുന്നു. വലിയ സ്വീകാര്യതയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്.