ഷാ‍ർജയില്‍ എഞ്ചിനീയറായ യുവതി ഷോക്കേറ്റ് മരിച്ചു

ഷാ‍ർജയില്‍ എഞ്ചിനീയറായ യുവതി ഷോക്കേറ്റ് മരിച്ചു

ഷാ‍ർജ: ഷാർജയില്‍ എഞ്ചിനീയറായ യുവതി ഷോക്കേറ്റുമരിച്ചു. കുളിമുറിയില്‍ വച്ച് ഷോക്കേറ്റാണ് നീതു മരിച്ചത്. 35 വയസായിരുന്നു. ഭർത്താവ് വിശാഖും എഞ്ചിനീയറാണ്. തൃശൂർ അയ്യന്തോൾ സ്വദേശിയാണു നീതു. 5 വയസ്സുകാരൻ നിവിഷ് കൃഷ്ണ മകനാണ്.

ഇവരുടെ താമസസ്ഥലത്തിന് അടുത്ത് ഇലക്ട്രിക് ജോലികള്‍ നടന്നുവരികയായിരുന്നു. കുളിമുറിയിലെ വെളളത്തില്‍ നിന്നുളള ഷോക്കേറ്റാണ് നീതു മരിച്ചതെന്നാണ് വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.