സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി; ഈദ് അല്‍ അദ 28 ന്

സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി; ഈദ് അല്‍ അദ 28 ന്

റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ഈദ് അല്‍ അദ ഈ മാസം 28നും അറഫാ ദിനം 27നും ആയിരിക്കും.

റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിലാണ് മാസപ്പിറവി ദൃശ്യമായത്.

ഒമാന്‍ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ജൂണ്‍ 28 നാണ് ഈദ് അല്‍ അദ. ചാന്ദ്രമാസമായ ദുല്‍ഹജ്ജ് പത്തിനാണ് ഈദ് അല്‍ അദ ആഘോഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.