ഖത്തർ: കേരളബിസിനസ് ഫോറം ( കെ ബി എഫ് ) ഖത്തർ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അജി കുര്യാക്കോസിന് സ്വീകരണം നല്‍കി. കോട്ടയം ജില്ലാ ആർട്സ് ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷനാണ് സ്വീകരണം നല്‍കിയത്.
ഐസിസി കൊല്‍ക്കത്ത ഹാളില്‍ വച്ച് നല്‍കിയ സ്വീകരണ പരിപാടില്‍ വൈസ് പ്രസിഡന്‍റ് സിയാദ് അധ്യക്ഷത വഹിച്ചു. അഡ്വവൈസറി കമ്മിറ്റി ചെയർമാൻ ജോപ്പച്ചൻ തേക്കേകൂറ്റ് മുഖ്യ പ്രഭാഷണം നടത്തി. ബിസിനസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് അജി കുര്യാക്കോസ് വിശദമായി സംസാരിച്ചു. സെക്രട്ടറി മനോജ് സ്വാഗതം ആശംസിച്ചപ്പോള്‍ ട്രഷറർ ഷംസുദ്ദീൻ മുണ്ടക്കയം നന്ദി പറഞ്ഞു.