മസ്കറ്റ്: ഈദ് അല്‍ അദയോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഈ മാസം 25 ന് മുന്‍പായി ശമ്പളം നല്‍കണമെന്ന് ഒമാന്‍. രാജകീയ ഉത്തരവ് നമ്പർ (35/2023) പുറപ്പെടുവിച്ച തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈദുല്‍ ഫിത്റിനോട് അനുബന്ധിച്ച് യുഎഇയും സമാനമായ നിർദ്ദേശം നല്‍കിയിരുന്നു. സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്പളം നല്‍കുകയും ചെയ്തിരുന്നു. ഒമാനില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെയാണ് ഈദ് അവധി.