തിരുവനന്തപുരം: വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം. സംഭവത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച് ബാബുജാനോടും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയോടും വിശദീകരണം തേടി.
ഇരുവരും എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു. വിവാദങ്ങളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് സൂചന. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ബാബുജാന്‍ കൂടി ഉള്‍പ്പെട്ടതോടെയാണ് നേതൃത്വം സംഭവത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതമായത്.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ഈ വിഷയത്തിലെ വിശദീകരണം അറിയിക്കും. ഇന്ന് എസ്എഫ്‌ഐ സംസ്ഥാന യോഗവും ചേരുന്നുണ്ട്. അതേസമയം നിഖിലിനുവേണ്ടി ഇടപെട്ടിട്ടില്ലെന്നാണ് ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ബാബുജാന്‍ പറഞ്ഞത്.