യാത്രയ്ക്ക് ഒരുങ്ങുന്നോ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

യാത്രയ്ക്ക് ഒരുങ്ങുന്നോ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ദുബായ്: യുഎഇയില്‍ അവധിക്കാലം ആരംഭിക്കാറായതോടെ വിമാനത്താവളങ്ങളില്‍ തിരക്കേറി. യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവിധ വിമാനത്താവളങ്ങളും വിമാനകമ്പനികളും മാർഗ്ഗനിർദ്ദേശം നല്‍കിയിരുന്നു.

ബാഗുകള്‍ ഒരുക്കുമ്പോഴും ശ്രദ്ധവേണം. കൈയ്യില്‍ കരുതുന്ന ബാഗുകളിലും ബാഗേജുകളിലും വിമാനകമ്പനികള്‍ നിഷ്കർഷിക്കുന്ന സാധനങ്ങള്‍ മാത്രമെ കരുതാവൂ. സുരക്ഷ മുന്‍നിർത്തി അധികൃതർ നിർദ്ദേശിച്ചിട്ടുളള ഒഴിവാക്കേണ്ട വസ്തുക്കള്‍ ഒരു കാരണവശാലും ബാഗേജുകളില്‍ പാടില്ല. ഓരോ വിമാനകമ്പനികളുടെയും വെബ്സൈറ്റുകളില്‍ ഇത് സംബന്ധിച്ച വിശദമായ പട്ടിക നല്‍കിയിട്ടുണ്ട്.

എമിറേറ്റ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട വസ്തുക്കള്‍
1. ഹോവർ ബോർഡുകള്‍, സ്വയം നിയന്ത്രിക്കുന്ന ചക്രങ്ങളുളള മോട്ടോർ വാഹനങ്ങള്‍ തുടങ്ങിയവ സുരക്ഷാ കാരണങ്ങളാല്‍ അനുവദനീയമല്ല
2. ലിഥിയം ബാറ്ററികള്‍, പൈറോടെക്നിക് പോലുളള അപകടകരമായ സാധനങ്ങള്‍ ഉള്‍ക്കൊളളുന്നവ,വിമാനകമ്പനി അംഗീകരിച്ചിട്ടുളളവ ഒഴികെ ബാക്കിയെല്ലാം നിരോധിതമാണ്.
3.ഇന്ധനങ്ങളും റീഫില്ലുകളും അനുവദിക്കില്ല.
4 പെപ്പർ സ്പ്രേ ഉള്‍പ്പടെയുളള വസ്തുക്കള്‍
5. സ്‌ഫോടകവസ്തുക്കൾ, കംപ്രസ് ചെയ്‌ത വാതകങ്ങൾ, ലിഥിയം ബാറ്ററികൾ തുടങ്ങിയ അപകടകരമായ വസ്തുക്കൾ പാടില്ല.
6.തീ പിടിക്കാന്‍ സാധ്യതയുളള വസ്തുക്കളും പാടില്ല.

എത്തിഹാദ് വിമാനകമ്പനിയുടെ അറിയിപ്പ് പ്രകാരം, ആയുധങ്ങള്‍, മൂർച്ചയേറിയ വസ്തുക്കള്‍, തീപിടിക്കാന്‍ സാധ്യതയുളള വസ്തുക്കള്‍, ശക്തമായ മണമുളള വസ്തുക്കള്‍ എന്നിവയൊന്നും പാടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.