ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഈനാംപേച്ചിയെങ്കില്‍ കേരളത്തില്‍ മരപ്പട്ടിയാണെന്ന് കോണ്‍ഗ്രസ് എംപി കെ. മുരളീധന്. പ്രതിപക്ഷ നേതാക്കളെ എല്ലാം ഓരോ കേസില്‍ പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഹരിശ്ചന്ദ്രന്റെ പെങ്ങളാണെന്നാണ് കെ. വിദ്യയുടെ വിശദീകരണം. സംസ്കാരമില്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയ കാഴ്ച്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബുദ്ധിജീവികള്‍ കാഷ്വല്‍ ലീവെടുത്ത് പോയിരിക്കുകയാണ്. ചീത്ത കീഴ്വഴക്കമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. കെ. സുധാകരന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം മാറി നില്‍ക്കേണ്ട കാര്യമില്ലെന്നും മുരളീധരന് വ്യക്തമാക്കി.
കെ. സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും പ്രതികരിച്ചു. അന്ന് പിണറായിയും ഗോവിന്ദന് മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താല്‍ തീരുമാനമെടുക്കുന്നത് പൊലീസല്ല കോടതിയാണ്. കേസ് പൊലീസിന്റെ ഭാഗം മാത്രമാണ്. എന്നാല്‍ കോടതിയില്‍ വരുമ്പോള്‍ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കുമെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.