ജയമില്ല ; രക്ഷകനായി ജീക്ക്സൺ

ജയമില്ല ; രക്ഷകനായി ജീക്ക്സൺ

പനജി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയമില്ല. ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരേയുള്ള മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും അക്രമിച്ച്‌ കളിച്ചെങ്കിലും പതിമൂന്നാം മിനിറ്റിൽ സെല്‍ഫ് ഗോള്‍ പിറന്നതോടെ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. പിന്നീട് സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്ന് കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ഒരു ഗോളിന് മുന്നിട്ട് നിന്നു.

രണ്ടാം പകുതിക്ക് ശേഷം ശകത്മായ നീക്കങ്ങളുമായി കളംനിറഞ്ഞ് കളിച്ച ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദത്തിലാക്കി. ഒടുവില്‍ രണ്ടാം പകുതിയുടെ അവസാന മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സമനില കണ്ടെത്തി തോല്‍വി ഒഴിവാക്കി. സഹലിന്റെ പാസില്‍ നിന്ന് ജീക്ക്‌സണ്‍ സിങ്ങാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ കണ്ടെത്തിയത്. 64 ശതമാനം പന്ത് കൈവശം വെച്ച്‌ കളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.