ദോഹ: ഖത്തറില്‍ ഈദ് അല്‍ അദയോട് അനുബന്ധിച്ചുളള പൊതു അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, മറ്റ് സർക്കാർ സ്ഥാപനങ്ങള്‍ ,പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയാണ് അവധിപ്രഖ്യാപിച്ചിട്ടുളളത്. ജൂലൈ നാലിന് ജോലികള്‍ പുനരാരംഭിക്കും.
അതേസമയം ഖത്തർ സെന്‍ട്രല്‍ ബാങ്ക്, ധനകാര്യസ്ഥാപനങ്ങള്‍, ഖത്തർ ഫിനാന്‍ഷ്യല്‍ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ അവധി ഖത്തർ സെന്‍ട്രല്‍ ബാങ്കിന്‍റെ ഗവർണർ പിന്നീട് പ്രഖ്യാപിക്കും.