26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിൽ; നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണം

26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിൽ; നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണം

കെയ്റോ: 26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിന് കെയ്‌റോയിലിറങ്ങിയ നരേന്ദ്ര മോഡിയെ ഈജിപ്ത് പ്രധാനമന്ത്രി മൊസ്‌തഫ മാദ്‌ബൗലി സ്വീകരിച്ചു.

ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി കെയ്റോയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രസിഡന്റ് അബ്‌ദൽ ഫത്ത അൽ സീസിയുമായും ചർച്ച നടത്തും. പ്രധാനമന്ത്രി മാദ്‌ബൗലിയുമായി വട്ടമേശ സമ്മേളനത്തിലും പങ്കെടുക്കും. മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് മോഡി ഈജിപ്തിലെത്തിയത്.

ഇന്നാണ് പ്രസിഡന്റ് അബ്‌ദൽ ഫത്ത അൽ സീസിയുമായുള്ള കൂടിക്കാഴ്ച്ച. ഈജിപ്ഷ്യൻ സർക്കാരിലെ ഉന്നതരേയും പ്രമുഖ വ്യക്തികളേയും അദ്ദേഹം കാണുമെന്നാണ് സൂചന. കൂടാതെ, ഈജിപ്തിലെ ഇന്ത്യക്കാരുമായും ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രസിഡന്റ് എൽ-സിസിയുമായുള്ള ചർച്ചകൾക്ക് പുറമേ പ്രധാനമന്ത്രി ഈജിപ്ഷ്യൻ സർക്കാരിലെ മുതിർന്ന വ്യക്തികളുമായും ചില പ്രമുഖ ഈജിപ്ഷ്യൻ വ്യക്തികളുമായും ഈജിപ്തിലെ ഇന്ത്യൻ സമൂഹവുമായും ആശയവിനിമയം നടത്താൻ സാധ്യതയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.