ദുബായ് : യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം പ്രമുഖ സമൂഹ മാധ്യമമായ ടിക് ടോക്കിൽ (@hhshkmohd) അക്കൗണ്ട് ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള നേതാക്കന്മാരിൽ ഒരാളാണ് ദുബായ് ഭരണാധികാരി. ടിക് ടോകിലൂടെ സ്വന്തം ശബ്ദത്തില്‍ പ്രചോദനാത്മകമായ വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.