ദുബായ്: ഈദ് അല്‍ അദ അവധി ദിനങ്ങള്‍ ജൂണ്‍ 27 ന് ആരംഭിക്കാനിരിക്കെ രാജ്യത്ത് താപനിലയില്‍ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ ആശ്വാസ അറിയിപ്പ്. കടുത്ത ചൂടിലാണ് ഇത്തവണ ഈദ് അല്‍ അദ എത്തുന്നത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്.
ജൂണ്‍ 27 മുതല്‍ ആകാശം മേഘാവൃതമായിരിക്കും. ഖോർഫക്കാന്‍ മേഖലകളില്‍ കഴിഞ്ഞ ദിവസം മൂടിക്കെട്ടിയ ആകാശമാണ് അനുഭവപ്പെട്ടത്. ഈദ് ദിനമായ ജൂണ്‍ 28 ന് മഴ പ്രതീക്ഷിക്കാം. കിഴക്കന്‍ മേഖലകള്‍ പൊതുവേ മേഘാവൃതമായിരിക്കും. വൈകീട്ടോടെ മഴ പെയ്യുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ പൊടിക്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.