അബുദാബി: ഈദ് അല്‍ അദ അവധി ദിനത്തില്‍ അബുദാബിയിലും ഷാർജയിലും പാർക്കിംഗ് സൗജന്യമായിരിക്കും. മവാഖിഫ് പാർക്കിംഗ് ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 1 ശനിയാഴ്ച രാവിലെ 8.59 വരെ സൗജന്യമായിരിക്കും. എന്നാല്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് ശേഷം പാർക്കിംഗ് ഫീസ് ഈടാക്കും. മുസഫ എം 18 ട്രക്ക് പാർക്കിംഗും സൗജന്യമായിരിക്കും. ഡാർബ് ടോളും ഈ ദിവസങ്ങളില്‍ ഈടാക്കില്ലെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു.
ഷാർജയിലും ഈദ് അവധി ദിനങ്ങളില്‍ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഏഴ് ദിവസവും പാർക്കിംഗ് ഫീസ് ഈടാക്കുന്ന മേഖലയ്ക്ക് ഇത് ബാധകമല്ല. ശനിയാഴ്ച പതിവുപോലെ പാർക്കിംഗ് ഫീസ് ഈടാക്കും. ദുബായ് എമിറേറ്റില്‍ നേരത്തെ തന്നെ ജൂണ്‍ 27 മുതല്‍ ജൂണ്‍ 30 വരെ 4 ദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചിരുന്നു.