അബുദാബിയില്‍ റസ്റ്ററന്‍റില്‍ പാചകവാതക ചോർച്ച; രണ്ട് പേർക്ക് പരുക്ക്

അബുദാബിയില്‍ റസ്റ്ററന്‍റില്‍ പാചകവാതക ചോർച്ച; രണ്ട് പേർക്ക് പരുക്ക്

അബുദാബി: റസ്റ്ററന്‍റില്‍ പാചകവാതകം ചോർന്നതിനെ തുടർന്നുണ്ടായ അപകടത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. പോലീസാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

സുല്‍ത്താന്‍ ബിന്‍ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റില്‍ അല്‍ ഫലാഹ് പ്ലാസയുടെ പുറകുവശത്തെ റസ്റ്ററന്‍റിലാണ് ഇന്നലെ ഉച്ചയോടെ അപകടുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലുളള റസ്റ്ററന്‍റാണിത്. തിരക്ക് കുറവായത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു. റസ്റ്ററന്‍റിന്‍റെ  മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലാക്കി. അപകടമുണ്ടായ ഉടന്‍ തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി അബുദാബി സിവില്‍ ഡിഫന്‍സും പോലീസും വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.