അല്‍ വാസല്‍ റോഡില്‍ വാഹനാപകടം

അല്‍ വാസല്‍ റോഡില്‍ വാഹനാപകടം

ദുബായ്: അല്‍ വാസല്‍ റോഡില്‍ വാഹനാപകടമുണ്ടായതായി ദുബായ് പോലീസിന്‍റെ മുന്നറിയിപ്പ്. ഒന്നിലധികം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബോക്സ് പാർക്കിന് സമീപമാണ് അപകടമുണ്ടായതെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് ദിശയിലും അപകടമുണ്ടായിട്ടുണ്ട്. യാത്രാക്കാർക്ക് അല്‍ ഫയാ റോഡ് ഉപയോഗിക്കാമെന്നും പോലീസ് ട്വിറ്ററിലൂടെ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.