അജ്മാന്: കോവിഡ് മുന്‍കരുതല്‍ നടപടിയായി അജ്മാന് അബ്രയിലെ സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തി. തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായി. ജനുവരി 19 വരെ ഒരാഴ്ചത്തേക്ക് ഗതാഗത സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തുകയാണെന്ന് അജ്മാന് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് തീരുമാനമെന്നും ട്രാന്‍സ്പോർട്ട് അതോറിറ്റി വിശദീകരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെന്നും അധികൃതർ അറിയിച്ചു.