കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളും; നിർണായക വെളിപ്പെടുത്തലുമായി അബിൻ രാജ്

കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളും; നിർണായക വെളിപ്പെടുത്തലുമായി അബിൻ രാജ്

കായംകുളം: കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും ഉണ്ടെന്ന് അറസ്റ്റിലായ അബിൻ രാജ്. നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ അന്വേഷണത്തിന് കടിഞ്ഞാൺ വീണതായാണ് സംശയം.

എംഎസ്എം കോളജിന്റെ പരാതിയിൽ മാത്രം അന്വേഷണം നടത്തിയാൽ മതിയെന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചതായി അറിയുന്നു. പരാതിക്കാർ ഇല്ലാത്തതിനാൽ മറ്റ് വ്യാജ സർട്ടിഫിക്കറ്റുകളെപ്പറ്റി അന്വേഷണം നടത്തില്ലെന്നാണ് ഇപ്പോൾ പൊലീസിന്റെ നിലപാട്.

പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ പേരുകളാണ് അബിൻ രാജ് വെളിപ്പെടുത്തിയതെന്നാണ് വിവരം. അതിന്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. സ്പെഷ്യൽ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.