അസമില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: ജനങ്ങള്‍ വീടുവിട്ട് പുറത്തേക്കോടി; ഭൂട്ടാനിലും വടക്കന്‍ ബംഗാളിലും പ്രകമ്പനം

അസമില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: ജനങ്ങള്‍ വീടുവിട്ട് പുറത്തേക്കോടി; ഭൂട്ടാനിലും വടക്കന്‍ ബംഗാളിലും പ്രകമ്പനം

ഗുവാഹട്ടി: അസമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ഇന്ന് വൈകുന്നേരം 4.41 നാണ് ഭൂചലനമുണ്ടായത്. ഭൂട്ടാനിലും വടക്കന്‍ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ഗുവാഹട്ടിയിലെ ധേക്കിയ ജുലിക്ക് സമീപമാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ഭുകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്കോടി. ആളപായത്തെപ്പറ്റിയോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സെപ്റ്റംബര്‍ രണ്ടിന് അസമിലെ സോനിത്പൂരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.