തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. 7:30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ മസ്‌കറ്റ് വിമാനമാണ് റദ്ദാക്കിയത്. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് വിമാനം റദ്ദാക്കിയത്. ഇതോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിക്കുകയായിരുന്നു.
പുറപ്പെടുന്നതിന്റെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. ടിക്കറ്റുകള്‍ 17 ലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യ അധികൃതര്‍ പകരം സംവിധാനം ഒരുക്കിയില്ലെന്നും നാളെ ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ അടക്കമാണ് യാത്രക്കാരില്‍ അധികവും ഉള്ളത്.