സ്ത്രീയായി ചമഞ്ഞ് സാമൂഹ മാധ്യമത്തിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങള്‍: പ്രതി ഉബൈദുള്ളയെ പിടികൂടിയത് ഇങ്ങനെ

സ്ത്രീയായി ചമഞ്ഞ് സാമൂഹ മാധ്യമത്തിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങള്‍: പ്രതി ഉബൈദുള്ളയെ പിടികൂടിയത് ഇങ്ങനെ

കണ്ണൂര്‍: സാമൂഹ മാധ്യമത്തില്‍ സ്ത്രീയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യെയാണ് കൊളവല്ലൂര്‍ പൊലീസ് പിടികൂടിയത്. എസ്.ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം മേപ്പാടി അടിവാരത്തെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കടവത്തൂര്‍ സ്വദേശി എന്‍.കെ.മുഹമ്മദിന്റെ പരാതിപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഉബൈദുള്ള സമൂഹ മാധ്യമത്തില്‍ ഷംന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 2019-ലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ ഉബൈദുള്ളയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. കൂടുതല്‍ അടുത്തതോടെ പ്രത്യേക കോഴ്സിന്റെ പേര് പറഞ്ഞ് സെമസ്റ്റര്‍ ഫീസടയ്ക്കാനായി പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്നും പലതവണയായി ആറ് ലക്ഷം രൂപ ഉബൈദുള്ള തട്ടിയെടുത്തു.

ഒരു വര്‍ഷ കാലാവധിയും പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂര്‍ പൊലീസിനെ സമീപിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതിയെ പിടുകൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.