'പ്രശാന്ത് ബാബു ഒറ്റുകാരന്‍'; സിബിഐ വന്നാലും ഭയമില്ലെന്ന് കെ. സുധാകരന്‍

'പ്രശാന്ത് ബാബു ഒറ്റുകാരന്‍'; സിബിഐ വന്നാലും ഭയമില്ലെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: തനിക്കെതിരായ കേസുകളില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും ഭയമില്ല. കരുണാകരന്‍ ട്രസ്റ്റ സംബന്ധിച്ച് പിരിച്ച പണത്തിന്റെ കണക്കും വിജിലന്‍സിന് നല്‍കും. കേസിലെ പരാതിക്കാരന്‍ പ്രശാന്ത് ബാബു ഒറ്റുകാരനാണെന്നും കെ. സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. കൊല്ലാന്‍ വന്ന സിപിഎമ്മുകാര്‍ക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു. കള്ള സാക്ഷികളെ വച്ച് മറ്റുള്ളവര്‍ക്ക് എതിരെ കേസ് എടുക്കുകയാണ്. ഈ സര്‍ക്കാര്‍ തരംതാണവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന സിപിഎം നേതാവിനെതിരായ ആരോപണത്തില്‍ ജി. ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ശക്തിധരന്റെ ആരോപണം സംബന്ധിച്ച് സര്‍ക്കാര്‍ എന്താണ് അന്വേഷിക്കാത്തത്. ഏതോ പയ്യന്‍ കൊടുത്ത കേസില്‍ തനിക്കെതിരെ പത്ത് ലക്ഷത്തിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കെ. സുധാകരന്‍ ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.