'മണിപ്പൂരില്‍ മിണ്ടാത്ത മോഡിയാണ് ഏക സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്; ലക്ഷ്യം തിരഞ്ഞെടുപ്പ്': യുഹാനോന്‍ മാര്‍ മിലിത്തിയോസ്

 'മണിപ്പൂരില്‍ മിണ്ടാത്ത മോഡിയാണ് ഏക സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്; ലക്ഷ്യം തിരഞ്ഞെടുപ്പ്': യുഹാനോന്‍ മാര്‍ മിലിത്തിയോസ്

തിരുവനന്തപുരം: ഏക സിവില്‍ കോഡ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന ആശങ്കയുളവാക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വിഭജന തന്ത്രമാണിതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

മണിപ്പൂരില്‍ മിണ്ടാത്ത മോഡിയാണ് സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്. രാജ്യത്തിന്റെ അടിത്തറക്ക് വിരുദ്ധമായ പ്രസ്താവന ഉണ്ടാകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കരുതായിരുന്നു എന്നും യുഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നല്‍കിയ പ്രധാനമന്ത്രി സുപ്രീം കോടതി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്.

ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോഡി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.