കാസര്‍കോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോഡ് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) യാണ് പനി ബാധിച്ച് മരിച്ചത്. മംഗളുരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി പിടിപെട്ടത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, പനി കുറയാതിരുന്നതിനാല്‍ അശ്വതിയെ വിദഗ്ധ ചികില്‍സയ്ക്കായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.