യുഎഇയില്‍ മഴ മുന്നറിയിപ്പ്

യുഎഇയില്‍ മഴ മുന്നറിയിപ്പ്

ദുബായ്:യുഎഇയില്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്‍റെ ചില മേഖലകളില്‍ റെഡ് യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കാഴ്ച പരിധി 1000 മീറ്ററില്‍ താഴെയാകുമെന്നും മുന്നറിയിപ്പുണ്ട്.

മൂടല്‍ മഞ്ഞിനുളള സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അടയാളബോർഡുകള്‍ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല റോഡുകളിലും വേഗപരിധിയും മാറ്റിയിട്ടുണ്ട്.

അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അബുദബിയില്‍ കൂടിയ താപനില 42 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 41 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. എന്നാല്‍ കുറഞ്ഞ താപനില യഥാക്രമം 32 ഡിഗ്രി സെല്‍ഷ്യസും 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.