തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹൂ.
ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണ്. അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഹിജാബ് ധരിക്കണമെന്ന മുസ്ലീം നഴ്‌സുമാരുടെ ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ്.
ഹിജാബ് ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസ് പ്രതികരിച്ചു. അന്തരാഷ്ട മാനദണ്ഡം പാലിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുന്നത് പ്രായോഗികമല്ലെന്നും അവര്‍ പറഞ്ഞു.
ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് ഏതാനും മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയിരുന്നു.
2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനികളാണ് കത്ത് നല്‍കിയത്. ജൂണ്‍ 26 നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്.