ചുവപ്പ് സിഗ്നല്‍ മറികടന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ചു, ഡ്രൈവർ 200000 ദിർഹം ദിയാധനം നല്‍കണം

ചുവപ്പ് സിഗ്നല്‍ മറികടന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ചു, ഡ്രൈവർ 200000 ദിർഹം ദിയാധനം നല്‍കണം

ഫുജൈറ:ചുവപ്പ് സിഗ്നല്‍ മറികടന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അറബ് സ്വദേശിയായ ഡ്രൈവർക്ക് തടവുശിക്ഷ. കൂടാതെ 5000 ദിർഹം പിഴയും നല്‍കണം. മരിച്ച യുവതിയുടെ വീട്ടുകാർക്ക് 200000 ദിയാധനം നല്‍കാനും ഖോർഫക്കാന്‍ അപ്പീല്‍ കോടതി ഉത്തരവില്‍ പറയുന്നു. അപകടത്തില്‍ ഒരു യുവതി മരിക്കുകയും മറ്റൊരു യുവതിക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

യുവതിയുടെ മരണത്തിന് കാരണമായതും,മറ്റൊരുയുവതിക്ക് ഗുരുതരമായി പരുക്കേറ്റതും കോടതി ഗൗരവമായാണ് പരിഗണിച്ചത്. ഇതെല്ലാം ഡ്രൈവറുടെ അശ്രദ്ധകാരണമാണെന്നും ചുവപ്പ്സിഗ്നല്‍ ശ്രദ്ധിക്കാത്തതാണ് അപകടകാരണമായതെന്നും കോടതി കണ്ടെത്തിയിരുന്നു. ഡ്രൈവർ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. പ്രതി നല്‍കിയ അപ്പീല്‍ തളളിക്കൊണ്ടാണ് ഖോർഫക്കാന്‍ അപ്പീല്‍ കോടതിയുടെ ഉത്തരവ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.