ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റി കെ. പി സജിത്ത്ലാലിനെ അനുസ്മരിച്ചു

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റി കെ. പി സജിത്ത്ലാലിനെ അനുസ്മരിച്ചു

കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷി  കെ പി സജിത്ത്ലാൽ അനുസ്മ്മരണം ജൂൺ 27 ചൊവ്വാഴ്ച്ച വൈകുന്നേരം ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയി ഒഐസിസി അബ്ബാസിയ ഓഫീസിൽ വെച്ച് നടന്നു.

 ഒഐസിസി കുവൈറ്റ് നാഷണൽ  പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അനുസ്മരണം  ഉദ്ഘാടനം ചെയ്തു. രാജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലയുടെ ചാർജുള്ള സെക്രട്ടറി നിസാം തിരുവനന്തപുരം, സെക്രട്ടറി ജോയി കരുവാളൂർ, തിരുവനന്തപുരം ജില്ലാ ഒഐസിസി പ്രസിഡന്റ് വിധു കുമാർ, സനിൽ തയ്യിൽ, ജയേഷ് ചന്ദ്രോത്ത് തുടങ്ങിയവർ സംസാരിച്ചു. സുജിത് കായലോട് സ്വാഗതവും ഷരൺ കോമത്ത് നന്ദിയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.