കാട്ടാക്കട കോളജിലെ ആള്‍മാറാട്ടക്കേസ്; രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളും ഹൈക്കോടതി തളളി

കാട്ടാക്കട കോളജിലെ ആള്‍മാറാട്ടക്കേസ്; രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളും ഹൈക്കോടതി തളളി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസിലെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളും ഹൈക്കോടതി തളളി. മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു, എസ്എഫ്‌ഐ നേതാവ് വിശാഖ് എന്നിവരുടെ ഹര്‍ജികളാണ് തളളിയത്. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാണമെന്നും കോടതി നിര്‍ദേശമുണ്ട്.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുതര ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. സത്യസന്ധതയില്ലാത്ത വഞ്ചനാപരമായ പെരുമാറ്റം പ്രഥമദൃഷ്ട്യ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.