ന്യൂയോര്‍ക്ക്: ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ 'ബ്ലാക്ക് ഷീപ്പ്' ജമ്പര്‍ ന്യൂയോര്‍ക്കിലെ സോത്ത്ബൈസ് ഫാഷന്‍ ഐക്കണ്‍സ് ലേലത്തില്‍ വച്ചു. 1981ല്‍ ചാള്‍സ് മൂന്നാമന് രാജാവുമായി വിവാഹ നിശ്ചയം കഴിഞ്ഞ സമയത്ത് നടന്ന പോളോ മത്സരം കാണാനായി പൊതു ചടങ്ങില്‍ പങ്കെടുത്ത ഡയാന രാജകുമാരി അന്ന് ധരിച്ചിരുന്ന സ്വെറ്ററാണ് ലേലത്തില്‍ വച്ചത്.

നിറയെ വെളുത്ത ആടുകളുടെ കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയ കറുത്ത ആടിന്റെ ചിത്രമുള്ള ആ വസ്ത്രം ആരും മറക്കില്ല. ചെറി-ചുവപ്പ് നിറത്തില്‍ ഉള്ള സ്വെറ്ററിന് 50,000 ഡോളര്‍ (41 ലക്ഷം രൂപ) മുതല്‍ 80,000 ഡോളര്‍ (65 ലക്ഷം രൂപ) വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, നിറയെ വെളുത്ത ആടുകള്ക്കിടെയില് ഒരു കറുത്ത ആടിന്റെ രൂപത്താല്‍ ഡിസൈന്‍ ചെയ്ത ആ ചുവന്ന സ്വെറ്റര്‍ ഇന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാവുകയാണ്. ചരിത്രാന്വേഷികള്‍ ഇപ്പോഴും പിന്നാമ്പുറ കഥകള്‍ തേടി അലയുന്നെങ്കിലും രാജകുമാരിയുടെ മരണത്തിന് കാരണമായ സംഭവങ്ങള്‍ ഇന്നും അവ്യക്തം തന്നെ.