ദുബായ്: യുഎഇയില്‍ ജൂലൈ മാസത്തെ ഇന്ധന വിലയില്‍ വർദ്ധനവ്. ലിറ്ററില്‍ 5 ഫില്‍സിന്‍റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2 ദിർഹം 95 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 89 ഫില്‍സും ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 81 ഫില്‍സുമായി നിരക്ക്. ജൂണില്‍ ഇത് യഥാക്രമം 2 ദിർഹം 84 ഫില്‍സും 2 ദിർഹം 76 ഫില്‍സുമായിരുന്നു. ഡീസലിനും വില കൂടി. ജൂണില്‍ 2 ദിർഹം 68 ഫില്‍സായിരുന്ന ഡീസല്‍ വില ജൂലൈയില്‍ 2 ദിർഹം 76 ഫില്‍സായി.