അവധി ആഘോഷിക്കാനെത്തിയ യുവാവ് സലാലയില്‍ മുങ്ങി മരിച്ചു

അവധി ആഘോഷിക്കാനെത്തിയ യുവാവ് സലാലയില്‍ മുങ്ങി മരിച്ചു

സലാല: ദുബായില്‍ നിന്ന് ഒമാനിലേക്ക് അവധി ആഘോഷിക്കാനെത്തിയ യുവാവ് സലാലയില്‍ മുങ്ങി മരിച്ചു. സലാലയിലെ വദി ദർബത്തിലാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശി സാദിഖാണ് മരിച്ചത്. 29 വയസായിരുന്നു.

വെളളിയാഴ്ച രാവിലെ വാദി ദർബാത്തില്‍ നീന്താനിറങ്ങിയ സാദിഖ് ചെളിയില്‍ പെട്ടുപോയാണ് അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥർ എത്തി സാദിഖിനെ കരയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.