വടകരയില്‍ വീട്ടില്‍ കയറിയ കുറുക്കന്‍ നാല് വയസുകാരനെ ഉള്‍പ്പടെ കടിച്ചു; കടിയേറ്റ എട്ട് പേര്‍ ചികിത്സയില്‍

വടകരയില്‍ വീട്ടില്‍ കയറിയ കുറുക്കന്‍ നാല് വയസുകാരനെ ഉള്‍പ്പടെ കടിച്ചു; കടിയേറ്റ എട്ട് പേര്‍ ചികിത്സയില്‍

വടകര: ആയഞ്ചേരി പൈങ്ങോട്ടായി കോട്ടപ്പള്ളിയില്‍ വീടിനുള്ളില്‍ കയറിയ കുറുക്കന്‍ നാല് വയസുള്ള കുട്ടിയെ ഉള്‍പ്പടെ എട്ട് പേരെ കടിച്ച് പരിക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കടിയേറ്റ എട്ട് പേരെ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൈങ്ങോട്ടായി സ്വദേശികളായ പുനത്തിക്കണ്ടി മൊയ്തു, കൊല്ലങ്കണ്ടി കുഞ്ഞാമി, കോന്തനാരി ജലീല്‍ എന്നിവരെയും കോട്ടപ്പള്ളി പള്ളിമുക്ക് ഭാഗത്ത് താമസിക്കുന്ന പുനത്തില്‍ മൊയ്തു ഹാജി, മൊയ്തു ഹാജിയുടെ മകന്റെ മകള്‍ ഫാത്തിമ, കുണ്ടുചാലില്‍ ഹസീന, കണ്ണങ്കണ്ടി ലീല, കണ്ണങ്കണ്ടി വനജ എന്നിവര്‍ക്കാണ് കടിയേറ്റത്. കൈക്കും കാലിനുമാണ് കടിയേറ്റത്. നെഞ്ചില്‍ മാന്തലേറ്റവരുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.