പുനര്‍ജനി പദ്ധതി: വി.ഡി സതീശനെതിരെ ഇഡിയുടെ പ്രാഥമിക അന്വേഷണം

പുനര്‍ജനി പദ്ധതി: വി.ഡി സതീശനെതിരെ ഇഡിയുടെ പ്രാഥമിക അന്വേഷണം

കൊച്ചി: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍.

2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.

പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗവും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയില്‍ നിരവധി അഴിമതികള്‍ നടത്തിയെന്നാണ് സതീശനെതിരെയുളള പരാതി.

എന്നാല്‍, സംസ്ഥാനത്തെ ഒരു നിയമസഭാംഗത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.