കോഴിക്കോട്: ക്വാറി ഉടമയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടെന്ന പരാതിയില്‍ ബാലുശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം. രാജീവനെ സിപിഎം പുറത്താക്കി. കോഴ ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
സിപിഎം കാന്തനാട് ലോക്കല്‍ കമ്മറ്റിയാണ് നടപടി സ്വീകരിച്ചത്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജീവനെ തല്‍സ്ഥാനത്ത് നിന്നും സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
എതിര്‍പ്പില്ലാതെ ക്വാറി നടത്തിക്കൊണ്ട് പോകാന്‍ രാജീവന്‍ രണ്ട് കോടി രൂപ ആവശ്യപ്പെടുന്നതാണ് ശബ്ദരേഖയിലുള്ളത്. ക്വാറിക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ രണ്ടുകോടി നല്‍കണമെന്ന് ക്വാറി കമ്പനി പ്രതിനിധിയോട് രാജീവന്‍ ആവശ്യപ്പെട്ടു. ഈ ശബ്ദസന്ദേശമാണ് പുറത്തായത്.