തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണം: ബില്‍ പിന്‍വലിക്കാന്‍ ഹൈബി ഈഡന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണം: ബില്‍ പിന്‍വലിക്കാന്‍ ഹൈബി ഈഡന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ പിന്‍വലിക്കാന്‍ ഹൈബി ഈഡന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി.

ഹൈബിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്, ഘടകകക്ഷി നേതാക്കളില്‍നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രമുഖ യുഡിഎഫ് നേതാക്കളെല്ലാം ഹൈബിയുടെ നിലപാടിനെതിരെ രംഗത്ത് വന്നു.

ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു. ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം ഹൈബിയോട് ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഹൈബിയുടെ നീക്കം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടക്കേണ്ട സമയത്ത് അനാവശ്യ വിവാദമുണ്ടാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.